

ദോഹ: ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ഖത്തര്‍ നാഷണല്‍ സ്‌പോട്‌സ് ഡേയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. അല്‍സദ്ദിലെ പുതിയ സ്‌പോര്‍ട്‌സ് സിഗ്നലിന് സമീപത്തെ വെസ്റ്റ് എനര്‍ജി സെന്റര്‍ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ ഫെബ്രുവരി 13ന് ഉച്ചയ്ക്ക് ഒന്നര മുതല്‍ വൈകിട്ട് ആറര വരെയാണ് ക്യാമ്പ്.

രക്തദാതാക്കള്‍ക്ക് റിയാദ മെഡിക്കല്‍ സെന്റര്‍ നല്‍കുന്ന ചികിത്സാ ആനുകൂല്യ കാര്‍ഡ് ലഭിക്കും.

ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വമെടുക്കുന്നതിനും പുതുക്കന്നതിനുമുള്ള സൗകര്യം ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക കാര്‍ഡ് എടുക്കുന്നതിനും പുതുക്കുന്നതിനും പ്രവാസിക്ഷേമനിധി എടുക്കുന്നതിനും ഉള്ള സൗകര്യവും ഉണ്ടായിരിക്കും.
രക്തം ദാനം ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക്
എന്ന ലിങ്കിലോ 70677650, 5522 0632, 66241150, 66708389 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

