

ദോഹ: ഖിയ ചാമ്പ്യന്‍സ് ലീഗ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി സിറ്റി എക്സ്ചേഞ്ച് എഫ് സി, ഗ്രാന്‍ഡ് മാള്‍ എഫ് സി എന്നിവര്‍ നേരിട്ട് സെമി ഫൈനലില്‍ ബര്‍ത്ത് കരസ്ഥമാക്കി. ഫാന്‍ ഫോര്‍ എഫ് സി, ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂര്‍, ഫ്രൈഡേ ഫിഫ മഞ്ചേരി എഫ് സി, ഖത്തര്‍ തമിഴ് സംഘം എന്നിവരാണ് പ്ലേയ് ഓഫ് കളിക്കാനായി യോഗ്യത നേടിയ ടീമുകള്‍.

വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന നിര്‍ണായക മത്സരങ്ങളില്‍ ഫാന്‍ ഫോര്‍ എവര്‍ എഫ് സി, ഗ്രാന്‍ഡ് മാള്‍ എഫ് സി, സിറ്റി എക്സ്ചേഞ്ച് എന്നിവര്‍ വിജയം വരിച്ചപ്പോള്‍ കരുത്തരായ ഫിഫ മഞ്ചേരിക്ക് ഖത്തര്‍ തമിഴ് സംഘത്തിന് മുന്നില്‍ സമനില വഴങ്ങേണ്ടി വന്നു. ആദ്യ പകുതിയില്‍ ഫിഫ മഞ്ചേരി ഒരു ഗോളിന് മുന്നിലായിരുന്നെങ്കിലും ഗോള്‍ കീപ്പര്‍ രഹനേഷിനെ കീഴ്‌പ്പെടുത്തി തമിഴ് സംഘം സമനില ഗോള്‍ നേടി.

ചൊവ്വാഴ്ച നടക്കുന്ന പ്ലേ ഓഫില്‍ ഫാന്‍ ഫോര്‍ എഫ് സി ഖത്തര്‍ തമിഴ് സംഘത്തെയും ഫ്രൈഡേ ഫിഫ മഞ്ചേരി എഫ് സി ഫ്രണ്ട്‌സ് ഓഫ് തൃശ്ശൂരിനെയും നേരിടും. വെള്ളിയാഴ്ചയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.
