വതന്‍ 2025 സുരക്ഷാ അഭ്യാസത്തിന്റെ ഭാഗമായി അലാറം മുഴങ്ങി

Web Desk
1 Min Read

ദോഹ: ഖത്തറില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഒരേ സമയം മുഴങ്ങിയ അടിയന്തര ഫോണ്‍ അലര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ രാജ്യവ്യാപകമായ വതന്‍ 2025 സുരക്ഷാ അഭ്യാസത്തിന്റെ ഭാഗം.

city exchange

സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായ ശബ്ദത്തോടെയെത്തിയ ഈ സന്ദേശം ദിനചര്യയില്‍ ചെറിയ ഞെട്ടലുണ്ടാക്കിയെങ്കിലും അത് ഷെഡ്യൂള്‍ ചെയ്ത അഭ്യാസത്തിന്റെ ഭാഗമാണെന്നും പൊതുജനങ്ങളില്‍ നിന്ന് യാതൊരു നടപടിയും ആവശ്യമില്ലെന്നും നാഷണല്‍ കമാന്‍ഡ് സെന്റര്‍ അറിയിച്ചു.

അറബിക്കിലും ഇംഗ്ലീഷിലും നല്‍കിയ അറിയിപ്പില്‍ വതന്‍ എക്‌സര്‍സൈസ് 2025ന്റെ ഭാഗമാണെന്നും പൊതുജനങ്ങള്‍ മറ്റു കാര്യങ്ങളൊന്നും നിര്‍വഹിക്കേണ്ടതില്ലെന്നും പറഞ്ഞിട്ടുണ്ട്. സന്ദേശം ലഭിച്ച നിമിഷം തന്നെ പലരും അതിന്റെ ഉറവിടവും അടിയന്തര ആവശ്യവും പരിശോധിച്ചെങ്കിലും പുറത്തുവന്ന വിശദീകരണം സമൂഹത്തില്‍ ശാന്തതയും ആത്മവിശ്വാസവും പുനഃസ്ഥാപിച്ചു.

വതന്‍ 2025ന്റെ അഞ്ചാം പതിപ്പ് ചൊവ്വാഴ്ചയാണ് ഔദ്യോഗികമായി ആരംഭിച്ചത്. ആഭ്യന്തര മന്ത്രിയും ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്സ് ലഖ്വിയയുടെ കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ സംരക്ഷണത്തിലും സാന്നിധ്യത്തിലും നടക്കുന്ന ഈ അഭ്യാസം രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന്റെ ഏകോപന ശേഷിയും സജ്ജതയും പ്രകടമാക്കുന്ന പ്രധാന വേദിയാണ്.

- Advertisement -
Ad image

ഈ അഭ്യാസത്തില്‍ സൈനിക, സുരക്ഷാ, സിവില്‍ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. ഫീല്‍ഡ് തയ്യാറെടുപ്പ് ശക്തപ്പെടുത്തല്‍, വ്യത്യസ്ത സുരക്ഷാ വിഭാഗങ്ങളിലുടനീളമുള്ള ഏകോപനം മെച്ചപ്പെടുത്തല്‍, പ്രതിസന്ധികളില്‍ വേഗതയും കാര്യക്ഷമതയും ഉള്ള ദേശീയ പ്രതികരണം സംവിധാനം ഉറപ്പാക്കല്‍ തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Share This Article
Leave a Comment
error: Content is protected !!