ടി20 ഫൈനലില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ

Web Desk
1 Min Read

മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്റിനെ ഇന്ത്യ നേരിടും. രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴു റണ്‍സിനു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

city exchange

സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 246ല്‍ അവസാനിച്ചു. ഓപ്പണര്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ടു ബാറ്റിംഗ് കാഴ്ചവെച്ചു.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ഒന്‍പത് റണ്‍സെടുത്ത അഭിഷേക് ശര്‍മയെ വേഗത്തില്‍ നഷ്ടമായെങ്കിലും സഞ്ജു മറുവശത്ത് മികച്ച ഫോമിലായിരുന്നു. 42 പന്തില്‍ 89 റണ്‍സാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. ഇന്ത്യന്‍ സ്‌കോര്‍ 13.1 ഓവറില്‍ 160 റണ്‍സില്‍ എത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ മടക്കം. ഇഷാന്‍ കിഷനൊപ്പം 97 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജു 26 പന്തിലാണ് തന്റെ അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. എട്ട് ഫോറും ഏഴ് സിക്‌സുകളുമാണ് സഞ്ജു തന്റെ ഇന്നിംഗ്‌സില്‍ നേടിയത്.

വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 96 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് നഷ്ടമായത്. എങ്കിലും ജേക്കബ് ബഥേല്‍ അവസാന ഓവറില്‍ റണ്ണൗട്ടാകുമ്പോള്‍ 48 പന്തില്‍ 105 റണ്‍സായിരുന്നു സമ്പാദ്യം. 20 പന്തില്‍ 35 റണ്‍സെടുത്ത വില്‍ ജാക്‌സ് ആണ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറര്‍.

- Advertisement -
Ad image

ഇന്ത്യക്കു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടി. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Share This Article
Leave a Comment
error: Content is protected !!