

കൊച്ചി: ജസ്റ്റിസ് ബദറുദ്ദീന്‍ അഭിഭാഷകയെ വാക്കാല്‍ അപമാനിച്ചെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് ബദറുദ്ദീന്റെ ബഞ്ചിനു മുന്നില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍.

രാവിലെ പത്തേകാലിന് ജസ്റ്റിസ് എ ബദറുദ്ദീന്റെ കോടതിയില്‍ കൂട്ടമായി എത്തിയാണ് അഭിഭാഷകര്‍ പ്രതിഷേധിച്ചത്. തുറന്ന കോടതിയില്‍ ജഡ്ജി മാപ്പ് പറയണമെന്നാണ് അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.

അഭിഭാഷക അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യം ജഡ്ജി നിരാകരിച്ചെങ്കിലും ചേംബറില്‍ മാപ്പ് പറയാമെന്ന് അറിയിച്ചെന്നും എന്നാല്‍ തുറന്ന കോടതിയില്‍ മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ കോടതി ബഹിഷ്‌കരിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
ഈയ്യിടെ അന്തരിച്ച അഭിഭാഷകനായ തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള വക്കാലത്ത് തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ജഡ്ജിയെ സമീപിച്ചപ്പോള്‍ മാനസിക പ്രയാസമുണ്ടാക്കുന്ന രീതിയില്‍ പ്രതികരിച്ചുവെന്നാണ് ആരോപണം.
അസാധാരണമായ സംഭവങ്ങളെ തുടര്‍ന്ന് ജസ്റ്റിസ് എ ബദറുദ്ദീന്റെ വെള്ളിയാഴ്ചത്തെ സിറ്റിങ് ഒഴിവാക്കി. തിങ്കളാഴ്ച്ചയും പ്രതിഷേധം തുടരാനാണ് അഭിഭാഷക അസോസിയേന്‍ ജനറല്‍ ബോഡി യോഗത്തിന്റെ തീരുമാനം.
പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ഇടപെട്ടു. വിഷയം പഠിക്കാന്‍ ചീഫ് ജസ്റ്റിസ് സാവകാശം തേടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നേതാക്കളെ ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

