

അങ്കമാലി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം നടത്തി. അങ്കമാലി മുന്‍സിപ്പല്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സിനി മനോജ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം വനിത ഫോറം പ്രസിഡന്റ് ടെസ്സി ജോണി അധ്യക്ഷത വഹിച്ചു. ജില്ല വനിതാ ഫോറം പ്രസിഡന്റ് ആലീസ് സ്‌കറിയ, ജില്ല ജോ. സെക്രട്ടറി ടി ടി കൊച്ചുത്രേസ്യാ, റെന്നി സോജന്‍, കെ കെ മണി, ഓമന പൗലോസ്, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി, സംസ്ഥാന കമ്മറ്റി അംഗം എം പി ഗീവര്‍ഗീസ്, നിയോജക മണ്ഡലം പ്രസിഡന്റ്് എസ് ഡി ജോസ്, കെ ഒ ഡേവീസ്, ടി എ ജോണി എന്നിവര്‍ പ്രസംഗിച്ചു.

സൈബര്‍ സുരക്ഷയെകുറിച്ച് എ ജി രമ്യയും ആരോഗ്യ പരിപാലനത്തെ കുറച്ച് രജിത ജെസ്റ്റിന്‍, റോണി അഗസ്റ്റ്യന്‍ എന്നിവരും ബോധവല്‍ക്കരണ ക്ലാസെടുത്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പി ഡി ഗ്രേസി, റാണി ജോര്‍ജ്, ടി ടി കൊച്ചുത്രേസ്യാ, ലിന്‍സി പോള്‍ എന്നിവരെ ആദരിച്ചു.
വിവിധകലാപരിപാടികളും ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ആശ വര്‍ക്കന്മാരുടെ സമരത്തിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.

