

പേരാമ്പ്ര: ചാലിക്കരയില്‍ ഖാദി സെന്ററിന് അടുത്ത് ഫ്െളക്സ് ബോര്‍ഡ് വെക്കുന്നതിനിടെ ബോര്‍ഡ് മറിഞ്ഞു ലൈനില്‍ വീണു ഷോക്കേറ്റു യുവാവ് മരിച്ചു. കക്കാട് ചെറുകുന്നത്ത് മൂസയുടെ മകന്‍ മുനീബ് (27) ആണു മരിച്ചത്.

അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരികയായിരുന്നു മരിച്ച മുനീബ്. ചാലിക്കരയില്‍ വെച്ചാണ് സംഭവം. രണ്ടാഴ്ച മുമ്പ് ആണു മുനീബിന്റെ നികാഹ് കഴിഞ്ഞത്. മാതാവ്: സെറീന. സഹോദരി: മുഹ്സിന.
