

കോഴിക്കോട് : ആരോഗ്യ മേഖല നേരിടുന്ന വലിയ വിപത്തായ മാലിന്യ സംസ്കരണം റോട്ടറി പോലുള്ള സന്നദ്ധ സംഘടനകൾ ഏറ്റെടുക്കണമെന്ന് കെ മുരളീധരൻ എം പി പറഞ്ഞു. റോട്ടറി ക്ലബ്ബ് ഈസ്റ്റ് സർവ്വീസ് പ്രൊജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയ 1000 മൺസൂൺ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യം ഉണ്ടാകാൻ പരിസരം വൃത്തിയാക്കുകയെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. മാലിന്യ സംസ്കരണ പദ്ധതികൾ സർക്കാർ കൊണ്ട് വരുമ്പോൾ പ്രതിഷേധങ്ങളും വിവാദങ്ങളും വരും. ഇതിന് പരിഹാരമാണ് സന്നദ്ധ സംഘടനകൾ ഏറ്റെടുക്കലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. വരേണ്യ വർഗ്ഗത്തിന്റെ ക്ലബാണ് റോട്ടറിയെന്ന ധാരണ റോട്ടറി ക്ലബ്ബ് പ്രവർത്തകർ തിരുത്തി. ഓണം വില കൂടുതൽ കൊണ്ട് പൊള്ളും. അതിന് ഒരു പരിധി വരെ ആശ്വാസമാണ് ക്ലബിന്റെ കിറ്റ് വിതരണം. നിർധനരെ സഹായിക്കുന്ന റോട്ടറി ക്ലബുകളുടെ സേവനം മറ്റ് സന്നദ്ധ സംഘടനകൾക്ക് മാതൃകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ് എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ടിക്റ്റ് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ഡോ. പി പ്രശാന്ത് മുഖ്യാതിഥിയായി. ഡിസ്ട്രിക് ഗവർണ്ണർ ഇലക്ട്റ്റ് ഡോ. സേതു ശിവശങ്കർ, ഡോ. പി ആർ ശശീന്ദ്രൻ, പബ്ലിക്ക് ഇമേജ് ചെയർ ഡോ. സി എൻ അജിത എന്നിവർ പ്രസംഗിച്ചു. സോഷ്യൽ സർവ്വീസ് ഡയറക്ടർ എ മണി സ്വാഗതവും സെക്രട്ടറി സുന്ദർ രാജുലു നന്ദിയും പറഞ്ഞു.

