

രാമന്തളി: ഇളം മനസ്സില്‍ താലോലിച്ചു വന്ന സി എച്ച് സെന്ററിനെ അവരുടെ സമ്പാദ്യം മുഴുവന്‍ നല്‍കി ഫാത്തിമയും നിദയും മാതൃകയായി. നാളുകളായി ലഭിച്ച നാണയത്തുട്ടുകള്‍ ഭണ്ഡാരത്തില്‍ നിക്ഷേപിച്ച് സെന്ററിന്റെ മഹത്തായ ഫണ്ട് സമാഹരണത്തില്‍ കണ്ണിയാവുകയായിരുന്നു ഇരുവരും.

സമ്പാദ്യം മുഴുവന്‍ ഉത്തരവാദപ്പെട്ട ഭാരവാഹികളെ അവര്‍ ഏല്‍പിച്ചു. പിഞ്ചോമനകളകളുടെ നന്മ നിറഞ്ഞ മനസ്സിനെ അവര്‍ പ്രശംസിച്ചു ഒപ്പം പ്രാര്‍ഥനയും. അവരുടെ പോക്കറ്റ് മണിയായ 1067 രൂപയാണ് നീറുന്ന ഹൃദയങ്ങളുടെ കണ്ണീരൊപ്പാന്‍ നല്‍കിയത്.

മുഹമ്മദ് കുഞ്ഞിയുടെ (എട്ടിക്കുളം) പേരക്കുട്ടികളാണ് അഞ്ചാംതരം വിദ്യാര്‍ഥിനി ഫാത്തിമയും ഒന്നാംതരം വിദ്യാര്‍ഥിനിയായ നിദയും. ശാഖാ രാമന്തളി മുസ്‌ലിം ലീഗ് നേതാക്കളായ കരപ്പാത്ത് ഉസ്മാന്‍, കെ കെ അശ്‌റഫ്, പി പി മുഹമ്മദലി ഹാജി, അബ്ദുല്‍ നസീര്‍, പി പി സുലൈമാന്‍ ഹാജി, മിസ്ഹബ് എന്നിവര്‍ പങ്കെടുത്തു.

