ജല ജീവന്‍ പദ്ധതിയും ജപ്പാന്‍ കുടിവെള്ളവും അപ്രാപ്യമായി; മുസ്‌ലിം ലീഗ് കര്‍മ്മ രംഗത്ത്

Web Desk
1 Min Read

പയ്യന്നൂര്‍: തെരഞ്ഞെടുപ്പു കാലത്ത് ഏറെ കൊട്ടിഘോഷിച്ച ജല ജീവന്‍ പദ്ധതിയും ജപ്പാന്‍ കുടിവെള്ളവും രാമന്തളിക്കാര്‍ക്ക് അപ്രാപ്യമായിട്ട് ആഴ്ചകളായി. മാത്രമല്ല കഠിനമായ വരള്‍ച്ച കാരണം രാമന്തളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാടുള്ള ചില കിണറുകള്‍ വരണ്ടുകിടക്കുകയുമാണ്. പ്രശ്‌നം പരിഹരിക്കുന്നതിന് രാമന്തളി ശാഖാ മുസ്‌ലിം ലീഗ് കര്‍മ്മ രംഗത്ത്.

city exchange

ദിനംപ്രതി 6000 ലിറ്റര്‍ ജലം വിതരണം ചെയ്യേണ്ടതായിട്ടുണ്ട്. ചൂളക്കടവ്, പടിഞ്ഞാര്‍ പ്രദേശങ്ങളിലാണിപ്പോള്‍ വിതരണം ആരംഭിച്ചത്. ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍, സെക്രട്ടറി അബ്ദുല്‍ നസീര്‍, ട്രഷറര്‍ ഹാജി പി പി സുലൈമാന്‍, മുണ്ടക്കാല്‍ ഇബ്രാഹിം, യു എന്‍ യഹ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി വരുന്നു.

ഇതുപോലെ കോവിഡിന് മുന്‍പ് പലതവണ രണ്ടു മാസത്തോളം വിതരണം കമ്മിറ്റി നടത്തിയിരുന്നു. നിശ്ചലമായ ജപ്പാന്‍ കുടിവെള്ളവും ജല ജീവന്‍ മിഷന്‍ പദ്ധതിയും പുന:സ്ഥാപിച്ചാല്‍ ഏറെക്കുറെ പരിഹാരമാവുമെന്നാണ് സ്ഥലവാസികളുടെ അഭിപ്രായം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!