ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന വെള്ളിയാഴ്ച തറാവീഹ് നമസ്‌ക്കാരത്തില്‍

Web Desk
1 Min Read

മക്ക: ഖുര്‍ആന്‍ മുഴുവന്‍ പാരായണം ചെയ്ത് പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രാര്‍ഥന- ഖതമുല്‍ ഖുര്‍ആന്‍- റമദാന്‍ 29-ാം രാവായ നാളെ തറാവീഹ് നമസ്‌ക്കാരത്തില്‍ നടക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് അറിയിച്ചു.

city exchange

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന പാതിരാ നമസ്‌ക്കാരത്തിലാണ് നിര്‍വഹിച്ചിരുന്നത്. അതിനു മുമ്പ് തറാവീഹ് നമസ്‌ക്കാരത്തിലായിരുന്നു ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന നടന്നിരുന്നത്. ഇത്തവണ തറാവീഹ് നമസ്‌ക്കാരത്തിലാണ് പ്രാര്‍ഥന നടത്തുക.

പാതിരാ നമസ്‌ക്കാരത്തിലായിരിക്കും പ്രാര്‍ഥനയെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ഉംറ തീര്‍ഥാടകര്‍ ഉള്‍പ്പെടെയുള്ളവരുടെ സൗകര്യവും പൊതുതാത്പര്യവും മാനിച്ചാണ് ഖതമുല്‍ ഖുര്‍ആന്‍ പ്രാര്‍ഥന തറാവിഹില്‍ നടത്താന്‍ തീരുമാനിച്ചത്.

Share This Article
Leave a Comment
error: Content is protected !!