

പേരാമ്പ്ര: കടിയങ്ങാട് പാലം കന്നാട്ടി എല്‍ പി സ്‌കൂളിന് സമീപം എടച്ചേരിച്ചാലില്‍ പി എന്‍ ഷണ്‍മുഖദാസ് (80) നിര്യാതനായി. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം പനപ്പറമ്പില്‍ പരേതരായ നാരായണന്‍- പാര്‍വതി ദമ്പതികളുടെ മകനാണ്.

ഭാര്യ: ഇ സി ജാനകി. മക്കള്‍: ഷജല്‍ കുമാര്‍ ജെ എസ് (എവര്‍ഗ്രീന്‍ ഗാര്‍ഡന്‍ നഴ്‌സറി, കടിയങ്ങാട്), ഷനില്‍ ജെ എസ് (അസിസ്റ്റന്റ് എഡിറ്റര്‍, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം), ലിജീഷ് ജെ എസ് (ഓലസ് ഇവന്റസ്, കോഴിക്കോട്). മരുമക്കള്‍: ദീപ്തി എല്‍ (വിതുര, തിരുവനന്തപുരം), മായാദേവി ടി കെ (വെങ്ങളം), അപര്‍ണ എ കെ (അധ്യാപിക, ഗവണ്‍മെന്റ് യു പി സ്‌കൂള്‍, രാമനാട്ടുകര). സി പി ഐ എം എല്‍ പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കേരള ആര്‍ട്ടിസാന്‍സ് യൂണിയന്‍ (സി ഐ ടി യു) പേരാമ്പ്ര ഏരിയാ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
