പ്രേംജിഷ് ആചാരി പ്രഭാഷണം നടത്തി

Web Desk
1 Min Read
Screenshot
ലളിതകലാ അക്കാദമി നിര്‍വാഹക സമിതി അംഗം ലേഖ നാരായണന്‍ പ്രേംജിഷ് ആചാരിക്ക് മെമന്റോ കൈമാറുന്നു

കൊച്ചി: പ്രമുഖ ക്യൂറേറ്ററും എഴുത്തുകാരനുമായ പ്രേംജിഷ് ആചാരി ദര്‍ബാര്‍ ഹാളില്‍ പ്രഭാഷണം നടത്തി. ആര്‍ട്ടിസ്റ്റ് ടി വി സന്തോഷിന്റെ ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും പ്രദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ പ്രഭാഷണത്തില്‍ ചിത്രങ്ങളുടെ സ്വഭാവം, നിര്‍മ്മാണം, സ്വീകരണം എന്നിവയെക്കുറിച്ച് പ്രേംജിഷ് ആചാരി പറഞ്ഞു.

city exchange

ടി വി സന്തോഷ്, കെറി ജെയിംസ്, ലൂക്ക് ടുയ്മാന്‍സ് എന്നിവരുടെ കലാസൃഷ്ടികളെ ഉദ്ധരിച്ചുകൊണ്ട് മനുഷ്യജീവിതത്തിലെ ചിത്രങ്ങളുടെ സമകാലിക സാന്നിധ്യം അദ്ദേഹം പരിശോധിച്ചു.

‘ഹിസ്റ്ററി ലാബ് ആന്‍ഡ് എലിജി ഓഫ് വിസറല്‍ ഇന്‍കാന്റെഷന്‍സ്’ എന്ന സന്തോഷിന്റെ പ്രദര്‍ശനം മെയ് 20ന് സമാപിക്കും. പ്രദര്‍ശനം രാവിലെ 11 മുതല്‍ വൈകിട്ട് ഏഴുവരെയായിരിക്കും.

വെനീസ്, മോസ്‌കോ, കൊളംബോ, ഹവാന, പ്രാഗ്, വാന്‍കൂവര്‍, കൊച്ചി എന്നിവിടങ്ങളിലെ ബിനാലെകളില്‍ സന്തോഷിന്റെ കൃതികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

- Advertisement -
Ad image

‘വെന്‍ യുവര്‍ ടാര്‍ജെറ്റ് ക്രൈസ് ഫോര്‍ മേഴ്സി’ എന്ന സന്തോഷിന്റെ പെയിന്റിംഗ് 2009ല്‍ 2.8 കോടി രൂപക്കാണ് വിറ്റുപോയത്.

Share This Article
Leave a Comment
error: Content is protected !!