

: മുസലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന പ്രസിഡന്റായേക്കും. ഇന്ന് ചേരുന്ന മുസ്ലിം ലീഗിന്റെ പ്രത്യേക ഉന്നതാധികാര സമിതിയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അസുഖബാധിതനായി കിടന്ന സമയത്ത് സംസ്ഥാന പ്രസിഡന്റിന്റെ ചുമതല താത്കാലികമായി വഹിച്ചത് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. ഹൈദരലി തങ്ങളുടെ നിര്യാണത്തിന്റെ സാഹചര്യത്തില്‍ പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്ന നടപടി മാത്രമാണ് മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതി നിര്‍വഹിക്കുക.
