വായന അതിജീവനത്തിന്റെ വഴിയെന്ന് ശിഹാബുദ്ദീന്‍ പൊയ്തുംകടവ്

Web Desk
1 Min Read

]കോഴിക്കോട്: അതിജീവനത്തിന്റെ വഴിയാണ് വായനയെന്ന് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ മലയാളപഠന ഗവേഷണവിഭാഗം സാംസ്‌കാരിക സംഘടനയായ വൈഖരിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായന ദിനാഘോഷത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

വായന ഉയര്‍ന്ന ആത്മീയവബോധത്തിലേക്ക് നയിക്കുന്ന സാംസ്‌കാരിക വ്യവഹാരമാണ്. നമ്മുടെ നാട് നേരിടുന്ന പാരിസ്ഥിതികവും നൈതികവും ഭാഷാപരവും സാമൂഹികവുമായ സമസ്യകള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ കെല്‍പ്പുള്ള പുസ്തകങ്ങളാണ് പുതിയ കാലത്ത് ഉണ്ടാവേണ്ടത്. വൈയക്തികമായ ആനന്ദത്തേക്കാള്‍ സാമൂഹികമായ ഉണര്‍വ്വിനാണ് നല്ല വായന പ്രേരണയാവേണ്ടത്. കാരുണ്യത്തിന് മനുഷ്യമനസ്സിലുള്ള സ്ഥാനം വര്‍ധിപ്പിക്കാനുതകുന്ന ഒരു പാരായണ
സംസ്‌കാരം നമ്മുടെ നാട് വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗാളീകരണത്തിന്റെ അധിനിവേശ ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കുന്ന സാംസ്‌കാരിക വിവേകമാണ് നല്ല എഴുത്തിന്റെ ഫലശ്രുതി.

കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി രജനി, മലയാള പഠന ഗവേഷണ വിഭാഗം അധ്യക്ഷന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, വൈഖരി കണ്‍വീനര്‍ ദിപിന്‍ രാജ് കെ പി, വിദ്യാര്‍ഥികളായ ശിവഗംഗ ജി എസ്, ധീരജ്‌റോഷന്‍, ധന്യ പി എസ്, സുകന്യ നെല്ലിത്തൊടി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!