എം ബി കെ മൈതീന്‍ നിര്യാതനായി

Web Desk
1 Min Read

മൂവാറ്റുപുഴ: മുണ്ടാട്ട് ജ്വല്ലറി ഉടമയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കാവുങ്കര തര്‍ബിയ്യത്ത് നഗറില്‍ പരേതനായ ബാവ ലബ്ബയുടെ മകന്‍ എം ബി കെ മൈതീന്‍ (67) നിര്യാതനായി. ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പെരുമറ്റം ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തി.

city exchange

കാവുങ്കര പ്ലാമൂട്ടില്‍ സുഹറയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് ബഷീര്‍ (മുണ്ടാട്ട് ജ്വലറി വണ്ണപ്പുറം), ബുഷറ, ബനാസിര്‍. മരുമക്കള്‍: റജിയ, റമീസ്, സജിത്. മൂവാറ്റുപുഴ ഫ്രൈഡേ ക്ലബ് പ്രസിഡന്റായിരുന്ന മൈതീന്‍ അറഫ ട്രസ്റ്റ് മുന്‍ ചെയര്‍മാനും ദീര്‍ഘകാലം മുസ്‌ലിം ലീഗ് ടൗണ്‍ പ്രസിഡന്റുമായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് ടൗണ്‍ ജനറല്‍ സെക്രട്ടറി, എസ് ടി യു പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് പി എം അമീര്‍ അലിയുടെ സഹോദരി ഭര്‍ത്താവാണ്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!