ഒക്ടോബര്‍ 18 മുതല്‍ കോളജുകളില്‍ എല്ലാ ക്ലാസുകളും തുടങ്ങും:സിനിമാ തിയേറ്ററുകളും തുറക്കുന്നു

Web Desk
1 Min Read

തിരുവനന്തപുരം: നമ്മള്‍ പതിയെ വീണ്ടു സജീവമാകുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌കൂളുകള്‍ക്ക് പുറമേ സിനിമ തീയറ്ററുകളും തുറക്കുന്നു.

city exchange

ഈ മാസം 25 മുതല്‍ സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സെക്കന്‍ഡ് ഷോകള്‍ ഉള്‍പ്പെടെ എല്ലാ ഷോകളും നടത്താം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാകും തീയറ്ററുകളില്‍ പ്രവേശനം അനുവദിക്കുക. 50 ശതമാനം സീറ്റുകളിലാണ് ആളുകളെ പ്രവേശിപ്പിക്കുക. തീയറ്ററുകളില്‍ എസി പ്രവര്‍ത്തിപ്പിക്കാനും അനുമതിയുണ്ട്. സിനിമ സംഘടനകളുമായി കൂടിയാലോചിച്ച് മാര്‍ഗരേഖ പുറത്തിറക്കാനാണ് തീരുമാനം. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണവും വര്‍ധിപ്പിച്ചു. 50 പേര്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളിലും 50 പേര്‍ക്ക് പങ്കെടുക്കാം. ഗ്രാമസഭകളും 50 പേരുമായി ചേരാന്‍ അനുവദിക്കും. ഒക്ടോബര്‍ 18 മുതല്‍ കോളജുകളില്‍ എല്ലാ ക്ലാസുകളും തുടങ്ങും. എല്ലാ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കി. വിദ്യാര്‍ഥികളും അധ്യാപകരും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം.

Share This Article
Leave a Comment
error: Content is protected !!