കാത്തിരിപ്പു കേന്ദ്രത്തില്‍ ബസ് ഇടിച്ചു കയറി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്

Web Desk
1 Min Read

തിരുവനന്തപുരം: ആര്യനാട് ഈഞ്ചിപ്പുരയില്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി അഞ്ച് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്ക്. ഒരാള്‍ ഗുരുതരാവസ്ഥയില്‍.

city exchange

രാവിലെ ഒന്‍പത് മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട്ടേക്ക് പോകുകയായിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ആര്യനാട് ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസ്സാണ് നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദേഹത്തും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സോമന്‍ നായരാണ് ഗുരുതരാവസ്ഥയിലുള്ളത്.

- Advertisement -
Ad image

കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണില്‍ ബസ്സിടിച്ച് ബസ് സ്‌റ്റോപ്പ് പൂര്‍ണമായും നിലംപതിക്കുകയായിരുന്നു. സ്‌കൂളിലേക്കുള്ള കുട്ടികള്‍ ഉള്‍പ്പെടെ കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്നു. ഇവരുടെ ദേഹത്തേക്കാണ് കാത്തിരിപ്പു കേന്ദ്രം വീണത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

TAGGED:
Share This Article
Leave a Comment
error: Content is protected !!