ഖത്തറില്‍ കൊവിഡ് നിയമം കര്‍ശനമാക്കി: 215 പേര്‍ക്കെതിരെ നടപടി

Web Desk
0 Min Read

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. നിയമലംഘനങ്ങളുടെ പേരില്‍ 215 പേര്‍ക്കെതിരെ കൂടി നടപടിയെടുത്തെന്ന് അധികൃതര്‍ അറിയിച്ചു. ഇവരില്‍ 197 പേരും പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്.
സുരക്ഷിതമായ സമൂഹിക അകലം പാലിക്കാത്തതിന് കഴിഞ്ഞ ദിവസം 16 പേര്‍ നടപടി നേരിട്ടു. മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാത്തതിന് രണ്ടുപേരും പിടിയിലായി. പിടിയിലാവുന്നവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയാണ് ആഭ്യന്തര മന്ത്രാലയം. ഇതുവരെ ഇത്തരത്തില്‍ ആയിരക്കണക്കിന് പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടി സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!