

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം ജനുവരി ആറിന് പഞ്ചായത്ത് കെ കരുണാകരന് കമ്മ്യൂണിറ്റി ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. വിവിധ മല്‍സരങ്ങള്‍ നടത്താനും പങ്കെടുക്കുന്ന എല്ലാവര്ക്കും സമ്മാനം നല്‍കാനും തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് സ്വാഗത സംഘം ചെയര്‍മാനും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക് വൈസ് ചെയര്‍മാനും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറായും ജനപ്രതിനിധികളും ബഡ്സ് സ്ക്കൂള്, പി ടി എ കമ്മിറ്റി അംഗങ്ങള്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, സ്ക്കൂള് പ്രതിനിധികള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

സ്വാഗതസംഘം രൂപീകരണ യോഗം വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റൂബി ജിജി, മെമ്പര്‍മാരായ പി എസ് യൂസഫ്, ഷെമീര്‍ ലാല, ലൈല അബ്ദുല്‍ ഖാദര്‍, ലീന ജയന്, റംല അലിയാര്, സബിത സുബൈര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നസീമ കെ ഇ, സി ഡി എസ് ചെയര്‍പേഴ്സണ്‍ റംല താജുദ്ദീന്, എസ് പി ഡബ്ല്യു ഹൈസ്ക്കൂള് ഹെഡ്മിസ്ട്രസ്സ് ഒ ബി ലീന, സരള ടീച്ചര്‍, അങ്കണവാടി ടീം ലീഡര്‍ ഷീബ ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
