
കണ്ണൂര്‍: കേരള ജനസമ്പര്‍ക്കവേദിയുടെ 2021 മദര്‍ തെരേസ ദേശീയ പുരസ്‌കാരത്തിന് ജോയ്സ് മേരിയും മുഹമ്മദ് നിസാറിനെയും തിരഞ്ഞെടുത്തു. സാമൂഹിക സാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വപരമായ വഹിച്ച പങ്കിനും നിസ്വാര്‍ത്ഥ സേവങ്ങള്‍ക്കുമാണ് മാഹിയിലെ മുന്‍ പ്രവാസി മലയാളിയായ മുഹമ്മദ് നിസാറിനെ തിരഞ്ഞെടുത്തത്.

പുഴയോരം എന്ന പദ്ധതിയിലൂടെ കല്ലായി പുഴയെ നവീകരിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ഫൈലേറിയ രോഗത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനവും കണക്കിലെടുത്താണ് കുണ്ടുങ്ങല്‍ ഗവ യു. പി. സ്‌കൂള്‍ റിട്ട. അധ്യാപിക ജോയ്സ് മേരിയെ തിരഞ്ഞെടുത്തത്.വരുന്ന ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് പാളയത്തുള്ള കാലിക്കറ്റ് മെട്രോ സൊസൈറ്റി ഹാളില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് കേരള ജനസമ്പര്‍ക്കവേദി സംസ്ഥാന പ്രസിഡന്റ് എന്‍ വി ബാബുരാജും ജനറല്‍ സെക്രട്ടറി പി അനില്ബാബുവും അറിയിച്ചു.
