

തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദനെ സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി സെക്രട്ടറിയുടെ ചുമതല വഹിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മാറ്റം.

സി പി എം ജനറൽ സെകട്ടറി സീതാറാം യച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഇ പി ജയരാജൻ അധ്യക്ഷത വഹിച്ചു.
