കോഴിക്കോട് ലുലുവില്‍ ഐസ്‌ക്രീം ഫെസ്റ്റിന് തുടക്കമായി

Web Desk
1 Min Read

കോഴിക്കോട്: മലബാറിന്റെ മനം തണുപ്പിക്കാന്‍ ലുലു മാളില്‍ ഐസ്‌ക്രീം ഫെസ്റ്റിന് തുടക്കമായി. വ്യത്യസ്ത സ്വാദിലും ഫ്ളേവറിലും വിവിധ തരം ഐസ്‌ക്രീമുകള്‍ ഈ വേനല്‍ക്കാലത്ത് രുചിക്കാന്‍ സാധിക്കും. മാളിലെ എട്രിയത്തിലും ഹൈപ്പര്‍മാര്‍ക്കറ്റിലുമായിട്ടാണ് പ്രത്യേക സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്.

city exchange

വിപണിയില്‍ ലഭ്യമായിട്ടുള്ള എല്ലാ ബ്രാന്‍ഡുകളുടെ ഐസ്‌ക്രീമുകളും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. വാനില, സ്ട്രോബറി, ചക്ക, മാങ്ങ, ചോക്ലേറ്റ്, റെഡ് വെല്‍വറ്റ് തുടങ്ങി വിവിധ ഫ്ളേവറുകളാണ് ഐസ്‌ക്രീം ഫെസ്റ്റിലുള്ളത്. ചില ബ്രാന്‍ഡുകളുടെ ഐസ്‌ക്രീം ബക്കറ്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവുമുണ്ട്. എല്ലാ ബ്രാന്‍ഡിലുള്ള ഐസ്‌ക്രീമുകളും മേളയില്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും.

ഏപ്രില്‍ നാലിന് തുടക്കമിട്ട ഫെസ്റ്റ് 14ന് അവസാനിക്കും. ഐസ്‌ക്രീം ഫെസ്റ്റിന്റെ ഉദ്ഘാടനം സ്‌കീ ഐസ്‌ക്രീം മാനേജിങ്ങ് ഡയറക്ടര്‍ ഫ്രാന്‍സിസ് ജോണ്‍, ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ ഷെരീഫ് സെയ്ദ്, മാള്‍ മാനേജര്‍ അരുണ്‍ദാസ് എന്നിവര്‍ സംബന്ധിച്ചു.

Share This Article
Leave a Comment
error: Content is protected !!