അച്ചാമ സ്റ്റീഫന് സ്വീകരണം നല്‍കി

Web Desk
1 Min Read

ആലുവ: സ്വജീവന്‍ പോലും പണയം വച്ച് പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ച കീഴ്മാട് മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അച്ചാമ്മ സ്റ്റീഫനെ ആലുവ കോണ്‍ഗ്രസ് ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ സ്വീകരിച്ചു.

city exchange

യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് പി എച്ച് അസ്ലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ മുജീബ്, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി, യൂത്ത് കെയര്‍ കോര്‍ഡിനേറ്റര്‍ എം എസ് സനു, കോണ്‍ഗ്രസ്സ് നേതാവ് തോപ്പില്‍ അബു, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് ഷഫീഖ്, ജി മാധവന്‍ കുട്ടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യന്‍, മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് ചെയര്‍മാന്‍ ലിസ്സി എബ്രഹാം, യു ഡബ്ലി യു സി ജില്ലാ പ്രസിഡന്റ് എല്‍ദോസ് പാനപാടന്‍, കെ കെ അജിത് കുമാര്‍, സേവാദള്‍ ചെയര്‍മാന്‍ രാജേഷ് പുത്തനങ്ങാടി, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാരായ ദേവന്‍, അഫ്‌സല്‍, അബു പി കെ, സീന ബഷീര്‍, ബാബു കുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!