

ആലുവ: മോദിയും പിണറായിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് മാത്രമല്ല അവര്‍ ഒന്നാണെന്നും കെ പി സി സി ആക്ടിങ്ങ് പ്രസിഡണ്ടും യു ഡി എഫ് കണ്‍വീനറുമായ എം എം ഹസന്‍ അഭിപ്രായപ്പെട്ടു. ചാലക്കുടി ലോക്സഭാ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്നാന്റെ ആലുവ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു എം എം ഹസന്‍.

ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങളെ ജനം തിരിച്ചറിയും. മുസ്‌ലിംകളെ രണ്ടാം തരം പൗരന്‍മാരായി കാണുന്ന ബി ജെ പി മണിപ്പൂരില്‍ വംശഹത്യക്ക് നേതൃത്വം നല്കി. പൗരത്വ പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ശക്തമായ നിലപാടാണ് എടുത്തത്. മണിപ്പൂരില്‍ കലാപ ഭൂമിയില്‍ സാന്ത്വനമായെത്തിയ രാഹുല്‍ ഗാന്ധിയെ ദൈവദൂതനെപോലെയാണ് കലാപത്തിനിരയായവര്‍ വരവേറ്റത്.

പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളതെന്നും എം എം ഹസന്‍ ചൂണ്ടിക്കാട്ടി.
തോട്ടക്കാട്ടുകര പ്രിയദര്‍ശിനി ടൗണ്‍ഹാളില്‍ നടന്ന കണ്‍വെന്‍ഷനില്‍ യു ഡി എഫ് ആലുവ നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ എം പി, അന്‍വര്‍ സാദത്ത് എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, എം എ ചന്ദ്രശേഖരന്‍ എക്‌സ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ ഗഫൂര്‍, ഐ എന്‍ ടി യു സി നേതാവ് വി പി ജോര്‍ജ്, യു ഡി എഫ് ഇന്‍സ്ട്രുമെന്റല്‍ കണ്‍വീനര്‍ എം കെ എ ലത്തീഫ്, പ്രിന്‍സ് വെള്ളറക്കല്‍, ആന്റണി മാഞ്ഞുരാന്‍, ജി വിജയന്‍, രാജീവ് മുതിരക്കാട്, കെ പി കൃഷ്ണന്‍കുട്ടി, ഡി സി സി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, പി ബി സുനീര്‍, പി എന്‍ ഉണ്ണികൃഷ്ണന്‍, എം ജെ ജോമി, കെ എസ് ബീനിഷ് കുമാര്‍, ബ്ലോക്ക് പ്രസിഡണ്ടുമാരായ കെ എം കൃഷ്ണകുമാര്‍, പി എ മുജീബ്, ലിന്റോ പി ആന്റു, എ എ അബ്ദുല്‍ റഷീദ് എന്നിവര്‍ സംസാരിച്ചു.

