താഴയില്‍ ഗ്രൂപ്പ് അറുപതാം വാര്‍ഷികാഘോഷവും ഗാന്ധി സ്മൃതിയും

Web Desk
3 Min Read

തിരുവല്ല: തിരുവല്ല ആസ്ഥാനമായ ദക്ഷിണേന്ത്യയിലെ മുന്‍നിര എന്‍ ബി എഫ് സി താഴയില്‍ ഗ്രൂപ്പിന്റെ ഡയമണ്ട് ജൂബിലി ആഘോഷവും ഗാന്ധി സ്മൃതിയും തിരുവല്ലയില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘര്‍ഷഭരിതമായ സമകാലിക ലോകത്ത് ഗാന്ധിജി കാണിച്ചുതന്ന സമാധാനസന്ദേശത്ത് പ്രധാനമേറിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

city exchange

തിരുവല്ല ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്ത സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പോലീത്ത റവ. ഡോ. മോറാന്‍ മോര്‍ സാമുവല്‍ തെയോഫിലസ് മതസൗഹാര്‍ദ സന്ദേശം നല്‍കി. താഴയില്‍ സംരംഭത്തിനു തുടക്കമിട്ട ഇലന്തൂരില്‍ 1937 ജനുവരി 20ന് ഗാന്ധിജി സന്ദര്‍ശിച്ചതിന്റെ സ്മരണാര്‍ഥം സംഘടിപ്പിച്ച ഗാന്ധി സ്മൃതിയില്‍ മലങ്കര കത്തോലിക്ക മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. തോമസ് മാര്‍ കൂറിലോസ് ഗാന്ധി അനുസ്മരണം നടത്തി. മാര്‍ത്തോമ സഭ എപ്പിസ്‌കോപ്പ റവ. മാത്യൂസ് മാര്‍ സെറാഫിം തിരുമേനി, റവ. കൃര്യാക്കോസ് മാര്‍ ക്ലീമിസ് വലിയമെത്രാപ്പോലീത്ത, റൈറ്റ് റവ. മാത്യൂസ് മോര്‍ സില്‍വാനസ്, റൈറ്റ് റവ. ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എം എല്‍ എ അഡ്വ. വര്‍ഗീസ് മാമ്മന്‍ ഡയമണ്ട് ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു. തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സന്‍ എസ് ലേഖ, സംവിധായകന്‍ ബ്ലെസി എന്നിവര്‍ പ്രസംഗിച്ചു.

60-ാം വാര്‍ഷികത്തിന്റെ ഭാഗമായി താഴയില്‍ ഗ്രൂപ്പ് തുടക്കമിടുന്ന ജനക്ഷേമ, ജീവകാരുണ്യ പദ്ധതികള്‍ ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍ വിശദീകരിച്ചു. പ്രമുഖ ആശുപത്രികളുടെ സഹകരണത്തോടെ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സാ സഹായവും നല്‍കും. സ്ഥാപക ചെയര്‍മാന്‍ യോഹന്നാന്‍ തോമസിന്റെ സ്മരണാര്‍ഥം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഠനത്തില്‍ മികവ് തെളിയിച്ച 25 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും നല്‍കും. മെഡിക്കല്‍ ക്യാമ്പുകളുടെ സ്ഥലവും തിയ്യതിയും സ്‌കോളര്‍ഷിപ്പ് വിജയികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു.

- Advertisement -
Ad image

കേരളം, തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലായി 85 ശാഖകളുള്ള താഴയില്‍ ഗ്രൂപ്പിന്റെ ഭാവി വികസന പദ്ധതികള്‍ മാനേജിംഗ് ഡയറക്ടര്‍ ജിനോയ് ജോണ്‍ അവതരിപ്പിച്ചു. ഭക്ഷിണേന്ത്യയിലാകെ കൂടുതല്‍ പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി കൂടുതല്‍ ശാഖകള്‍ തുറക്കുമെന്നും ജീവനക്കാരുടെ എണ്ണം ആയിരമായി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ താഴയില്‍ ഗ്രൂപ്പിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ജിനോയ് ജോണ്‍ പറഞ്ഞു.

വീരമൃത്യുവരിച്ച ജവാന്‍ ഇലന്തൂര്‍ സ്വദേശി തോമസ് ചെറിയാന് ആദരവര്‍പ്പിച്ചതോടൊപ്പം ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മസേനാംഗങ്ങള്‍, ഗാന്ധിയന്‍മാര്‍, ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന്‍ മോളുടെ മാതാപിതാക്കള്‍, വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരെ ആദരിച്ചു.

1967ല്‍ പത്തനംതിട്ട ഇലന്തൂരില്‍ യശശ്ശരീരനായ യോഹന്നാന്‍ തോമസ് തുടക്കമിട്ട സംരംഭമാണ് മകന്‍ ഡോ. തോമസ് ജോണിന്റെ നേതൃത്വത്തില്‍ താഴയില്‍ ഗ്രൂപ്പ് എന്ന പേരില്‍ വിവിധ സാമ്പത്തിക സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായി വളര്‍ന്നത്. നിലവില്‍ തിരുവല്ല രാമഞ്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താഴയില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിനു കീഴില്‍ താഴയില്‍ നിധി ലിമിറ്റഡ്, താഴയില്‍ ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിങ്ങനെ വിവിധ സംരംഭങ്ങളുണ്ട്. എന്‍ സി ഡി സ്ഥിര നിക്ഷേപം, ആവര്‍ത്തന നിക്ഷേപം, സേവിംഗ്‌സ് നിക്ഷേപം, ഗോള്‍ഡ് ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങിയ സേവനങ്ങളും ഗ്രൂപ്പ് നല്‍കുന്നുണ്ടെന്ന് ചെയര്‍മാന്‍ ഡോ. തോമസ് ജോണ്‍, മാനേജിംഗ് ഡയറക്ടര്‍ ജിനോയ് ജോണ്‍ എന്നിവര്‍ പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!