നസീം ഹെല്‍ത്ത്കെയറിന്റെ ‘കാന്‍ വാക്ക്’; ആയിരത്തിലധികം പേര്‍ പങ്കെടുത്തു

Web Desk
1 Min Read

ദോഹ: സ്തനാര്‍ബുദ ബോധവത്ക്കരണത്തിനായി നസീം ഹെല്‍ത്ത്കെയര്‍ സംഘടിപ്പിച്ച വാര്‍ഷിക വാക്കത്തോണായ ‘കാന്‍ വാക്ക്’ ആസ്പയര്‍ പാര്‍ക്കില്‍ നടന്നു. വിവിധ പ്രായവിഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

city exchange

സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, രോഗം നേരത്തെ കണ്ടെത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കുക, കൃത്യസമയത്ത് പരിശോധന നടത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.

എവരി സ്റ്റെപ് മാറ്റേഴ്‌സ് എന്ന സന്ദേശമുയര്‍ത്തിയാണ് പങ്കാളികള്‍ ഒരുമിച്ച് നടന്നത്. കൃത്യമായ ഇടവേളകളിലുള്ള പരിശോധനയുടെയും രോഗനിര്‍ണയം നേരത്തെയാക്കുന്നതിന്റെയും പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം വ്യക്തികളും കുടുംബങ്ങളും സ്തനാരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന സന്ദേശവും പരിപാടി മുന്നോട്ടുവച്ചു.

ഖത്തറിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തത്തോടെ ‘കാന്‍ വാക്ക്’ ഓരോ വര്‍ഷവും കൂടുതല്‍ ജനകീയമാകുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയിലൂടെ രൂപപ്പെടുന്ന ബോധവത്ക്കരണം പരിപാടിയുടെ പരിധിക്കപ്പുറത്തേക്കും വ്യാപിപ്പിച്ച് കൂടുതല്‍ പേരെ പ്രതിരോധ ആരോഗ്യപരിചരണത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.

- Advertisement -
Ad image

കാന്‍ വാക്ക് വാക്കത്തോണ്‍ മാത്രമല്ലെന്നും അവബോധവും കൂട്ടായ്മയും ഓരോ ചുവടിനും മാറ്റം സൃഷ്ടിക്കാനാകുമെന്ന വിശ്വാസവും അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനമാണെന്ന് നസീം ഹെല്‍ത്ത്കെയര്‍ ജനറല്‍ മാനേജര്‍ഓപ്പറേഷന്‍സ് ആന്റ് എച്ച്ആര്‍ ബാബു ഷാനവാസ് പറഞ്ഞു.

ഇന്ന് കാണാനായ വലിയ ജനപങ്കാളിത്തം ഒരു ലക്ഷ്യത്തിനായി ആളുകള്‍ ഒരുമിച്ചുനില്‍ക്കുമ്പോള്‍ ആ സന്ദേശം എത്ര ദൂരത്തേക്ക് എത്തുമെന്നതിന്റെ ശക്തമായ ഓര്‍മപ്പെടുത്തലാണെന്നും ഈ കൂട്ടായ്മ കൂടുതല്‍ വിപുലപ്പെടുത്തുകയും സമയബന്ധിതമായ പരിശോധനയുടെയും രോഗനിര്‍ണയം നേരത്തെയാക്കുന്നതിന്റെയും പ്രാധാന്യം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് നസീം ഹെല്‍ത്ത്കെയര്‍ ജനറല്‍ മാനേജര്‍സ്ട്രാറ്റജി ഡോ. മുനീര്‍ അലി ഇബ്രാഹിം പറഞ്ഞു.

സ്തനാര്‍ബുദ ബോധവത്ക്കരണം ഒരു പ്രത്യേക മാസത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്ന പ്രധാന ആരോഗ്യസന്ദേശവും പരിപാടി മുന്നോട്ടുവച്ചു. സ്ഥിരമായ പരിശോധനയും സമയബന്ധിതമായ വൈദ്യോപദേശവും ആരോഗ്യസംരക്ഷണത്തിന്റെ പ്രധാന ഭാഗമാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.

ആസ്പയര്‍ പാര്‍ക്കില്‍ നടന്ന പരിപാടിയിലെ വന്‍ ജനപങ്കാളിത്തം ‘കാന്‍ വാക്ക്’ ഖത്തറിലെ ജനങ്ങള്‍ക്കിടയില്‍ നേടുന്ന സ്വീകാര്യതയും നസീം ഹെല്‍ത്ത്കെയര്‍ പ്രതിരോധ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ബോധവത്ക്കരണത്തിന് നല്‍കുന്ന പ്രാധാന്യവും വ്യക്തമാക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!