
ദോഹ: ഖത്തര്‍ ശൂറാ കൗണ്‍സിലിന്റെ രണ്ടാം നിയമനിര്‍മാണ കാലയളവിലെ രണ്ടാം സാധാരണ സമ്മേളനത്തിന്റെ ഭാഗമായി നാല് സമിതികള്‍ ആദ്യയോഗം ചേര്‍ന്നു. കൗണ്‍സിലിന്റെ 55-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചാണ് യോഗങ്ങള്‍ നടന്നത്. കൗണ്‍സിലിന്റെ ആഭ്യന്തര ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ 30 അനുസരിച്ച് സമിതികളുടെ ഡെപ്യൂട്ടി ചെയര്‍മാന്‍മാരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

നിയമനിര്‍മാണകാര്യ സമിതി ഖാലിദ് ബിന്‍ ഗാനിം അല്‍ അലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. സാലിം ബിന്‍ റാഷിദ് അല്‍ മുറൈഖിയെ സമിതിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.

അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ തുര്‍ക്കി അല്‍ സുബൈയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ, പൊതുസേവന, പരിസ്ഥിതി കാര്യ സമിതി അലി ബിന്‍ അഹമ്മദ് അല്‍ കഅബിയെ ഡെപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.
ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഒബൈദാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ, സാംസ്‌കാരിക, കായിക, മാധ്യമ കാര്യ സമിതി ഈസ ബിന്‍ അഹമ്മദ് അല്‍ നസ്‌റിനെ ഡെപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.
സുല്‍ത്താന്‍ ബിന്‍ ഹസ്സന്‍ അല്‍ ദാബിത് അല്‍ ദോസരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമൂഹികകാര്യ, തൊഴില്‍, ഭവന സമിതി അഹമ്മദ് ബിന്‍ ഇബ്രാഹിം അല്‍ മല്‍ക്കിയെ ഡെപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുത്തു.

