ജോജു ജോര്‍ജ്ജ് ലവേഴ്‌സ് ക്ലബിന്റെ ഓണപ്പൂരം അരങ്ങേറി

Web Desk
1 Min Read

ദോഹ: ജോജു ജോര്‍ജ്ജ് ലവേഴ്‌സ് ക്ലബ്ബും ലുലുവും ചേര്‍ന്ന് ലുലു എസ്ദാന്‍ ഒയാസിസ് അല്‍വുഖൈറില്‍ ഓണപ്പൂരത്തിന്റെ ആദ്യ പരിപാടി അവതരിപ്പിച്ചു. മഹാ ഓണ വിരുന്നില്‍ ആയിരത്തോളം മലയാളികള്‍ ഭാഗമായി.

city exchange

ഓണപ്പൂക്കള മത്സരം, തിരുവാതിരക്കളി മത്സരം, സൂപ്പര്‍ മമ്മി സീസണ്‍ 2, കൈതോല നാടന്‍ പാട്ട് സംഘത്തിന്റെ പരിപാടികള്‍ എന്നിവ അരങ്ങേറി. ചലച്ചിത്ര താരം രജിഷ വിജയന്‍ മുഖ്യാതിഥിയായിരുന്നു. ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ പങ്കെടുത്തു.

12 ടീമുകള്‍ മത്സരിച്ച പൂക്കളമത്സരത്തില്‍ ഒന്നാം സമ്മാനം 10 ഗ്രാം സ്വര്‍ണ നാണയം മോഹന്‍ലാല്‍ ഫാന്‍സ് സ്വന്തമാക്കി. രജിഷ വിജയന്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.

Share This Article
Leave a Comment
error: Content is protected !!