

ദോഹ: നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാര്‍ഷികത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും റിപ്പബ്ലിക് ഓഫ് അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവും അഭിനന്ദനങ്ങള്‍ കൈമാറി.

കഴിഞ്ഞ പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ നിലവാരത്തില്‍ അമീറും അസര്‍ബൈജാന്‍ പ്രസിഡന്റും സംതൃപ്തി രേഖപ്പെടുത്തി. ഇരു സൗഹൃദ രാജ്യങ്ങളിലെയും ജനങ്ങളുടെ നന്മയ്ക്കായി വിവിധ മേഖലകളില്‍ ആ ബന്ധങ്ങളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനുമുള്ള തങ്ങളുടെ സംയുക്ത ദൃഢനിശ്ചയത്തിനും അവര്‍ ഊന്നല്‍ നല്‍കി.
