ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് യുവാവ് മരിച്ചു

Web Desk
0 Min Read

കോഴിക്കോട്: ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കോഴിക്കോട് മെട്രോ സ്റ്റോര്‍ ഉടമ സലീമിന്റെ മകന്‍ റസല്‍ അബ്ദുല്ല (19) ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെ കോഴിക്കോട് ബൈപ്പാസ് റോഡിന് സമീപത്താണ് അപകടമുണ്ടായത്. സംഭവം നടന്ന ഉടനെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

city exchange

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു റസല്‍. ഓണാവധിക്ക് വെള്ളിയാഴ്ച നാട്ടിലെത്തിയ റസല്‍ നാളെ തിരിച്ച് പോകാനിരിക്കെയാണ് അപകടം സംഭവിച്ചത്. പിറകിലിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു.

മാതാവ്: സര്‍വി. സഹോദരി: നൈല. മൃതദേഹം ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!