

നോയിഡ: പന്ത്രണ്ടാമത് ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ ദേരാ ഡയറീസിന് പ്രത്യേക ജൂറി പരാമര്‍ശം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളെത്തുന്ന ഫിലിം ഫെസ്റ്റിവലാണ് ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍.
ഈ വര്‍ഷം 718 ചലച്ചിത്രങ്ങള്‍ മത്സരത്തിനെത്തിയതില്‍ നിന്നും മുന്നൂറോളം സിനിമകളാണ് അവസാനഘട്ട മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നോയിഡയില്‍ നടന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്തു.

