നാല് പതിറ്റാണ്ടിലേറെ ഖത്തര്‍ പ്രവാസിയായിരുന്ന പി പി മുഹമ്മദ് ഹാജി നിര്യാതനായി

Web Desk
1 Min Read

ദോഹ: നാല് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായിരുന്ന ചെറുമോത്തെ പി പി മുഹമ്മദ് ഹാജി (65) നാട്ടില്‍ നിര്യാതനായി. ചെറുമോത്തെ പൗര പ്രമുഖനായ പരേതരായ പുത്തന്‍ പീടികയില്‍ സൂപ്പി ഹാജിയുടേയും കരുവാണ്ടി അയിശു ഹജ്ജുമ്മയുടേയും മകനാണ്.

city exchange

ഖത്തര്‍ പോസ്റ്റ് ഓഫീസ്, ഖത്തര്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം ക്യൂ എന്‍ ടി കാര്‍ഗോ ഉദ്യോഗസ്ഥനായാണ് ജോലിയില്‍ നിന്ന് വിരമിച്ചത്. ഏതാനും മാസങ്ങളായി അസുഖബാധിതനായി നാട്ടില്‍ ചികിത്സയില്‍ ആയിരുന്നു.

ഭാര്യ: റാബിയ. മക്കള്‍: ഇസ്മാഈല്‍ (എന്‍ജിനിയര്‍, അലിബിന്‍ അലി ഖത്തര്‍), സവാദ് (മാനേജിംഗ് പാര്‍ട്ണര്‍ മോംസ് ടീ ഖത്തര്‍), ഡോ. സാഹില്‍ (മിംസ് ഹോസ്പിറ്റല്‍ കണ്ണൂര്‍).

- Advertisement -
Ad image

സഹോദരങ്ങള്‍: മമ്മു മാസ്റ്റര്‍, അബ്ദുല്ല ഹാജി, പോക്കര്‍ ഹാജി, അബ്ദുറഹിമാന്‍ ഹാജി, കുഞ്ഞമ്മത്കുട്ടി ഹാജി, ബിയ്യാത്തു, കുഞ്ഞാമി, മറിയം എന്നിവര്‍ സഹോദരീ സഹോദരന്‍മാരാണ്.

മയ്യത്ത് നമസ്‌കാരം ഇന്ന് ഇശാ നമസ്‌കാരത്തിന് ശേഷം (7: 30ന്) ദോഹ മര്‍ക്കിയ എം ആര്‍ എ റസ്റ്റോറന്റിനു പിറകുവ ശത്തുള്ള പള്ളിയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!