

ആലുവ: 2018, 2019 വര്‍ഷങ്ങളിലെ പ്രളയങ്ങളെ തുടര്‍ന്നു പെരിയാര്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ നദികളില്‍ അടിഞ്ഞു കൂടിയ ചെളിയും എക്കലും മറ്റുമാലിന്യങ്ങളും നാളിതുവരെ നീക്കാത്തതുകൊണ്ട് ഈ നദികളിലെ സ്വാഭാവിക ഒഴുക്കും ജലവാഹനശേഷിയും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

മൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതുകാരണം മഴക്കാലത്ത് ഈ നദികളില്‍ വെള്ളപ്പൊക്കമുണ്ടാവുന്നത്‌കൊണ്ട് ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയായിരിക്കുകയാണെന്നും ആയതിനാല്‍ പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികളില്‍ ഇങ്ങനെ അടിഞ്ഞുകൂടിയ ചെളിയും എക്കലും മറ്റുമാലിന്യങ്ങളും നീക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തെ തുടര്‍ന്ന് കേരളത്തിലെ പെരിയാര്‍ ഉള്‍പ്പെടെയുള്ള നദികളില്‍ അടിഞ്ഞു കൂടിയ ചെളിയും എക്കലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്ത് നദികളുടെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനും ജലവിഭവ വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, വനം, വന്യജീവി വകുപ്പ് അഡീ ചീഫ് സെക്രട്ടറി, റവന്യു വകുപ്പ് അഡീ. ചീഫ് സെക്രട്ടറി, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൈനിങ്ങ് ആന്റ് ജിയോളജി വകുപ്പ് സെക്രട്ടറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി രൂപീകരിച്ചു ഉത്തരവായിരുന്നതായും എം എല്‍ എ ചൂണ്ടിക്കാട്ടി.
സമിതിയുടെ തീരുമാനപ്രകാരം പ്രളയ ബാധിത നദികളില്‍ അടിഞ്ഞുകൂടിയ എക്കലും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്തു ഒഴിക്കു സുഗമമാക്കുന്നതിന് ബന്ധപ്പെട്ട കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടുണ്ടെന്നും ഈ ഉത്തരവു പ്രകാരം ആവശ്യമായ തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിച്ചു നല്കിയിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി പെരിയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവയുടെ ഡീസില്‍റ്റിംഗ് നടത്തിയിട്ടുണ്ടെന്നും പെരിയാറില്‍ അടിഞ്ഞു കൂടിയ എക്കലും ചെളിയും സംബന്ധിച്ച വിഷയം പഠനവിധേയമാക്കി ആവശ്യമായ നടപടികള്‍ മേജര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ മുഖാന്തിരം നടത്തി വരുന്നുണ്ടെന്നും സബ്മിഷനു മന്ത്രി സഭയില്‍ മറുപടി. നല്കിയതായി എം.എല്‍.എ അറിയിച്ചു.
എന്നാല്‍ മുവാറ്റുപുഴയാറിലും പെരിയാറിലും മന്ത്രി മറുപടിയില്‍ പറഞ്ഞ പ്രകാരം ഡീസില്‍റ്റിങ്ങ് നടത്തിയിട്ടില്ല എന്നും അതുപോലെ പെരിയാറില്‍ അടിഞ്ഞുകൂടിയ എക്കലും ചെളിയും സംബന്ധിച്ച വിഷയം മേജര്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ സ്റ്റഡി നടത്തി തീര്‍ന്നിട്ടില്ല എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞതെന്നും ഇതിലൂടെ മന്ത്രി തെറ്റായ വിവരം നല്കി തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്നും ഇങ്ങനെ സഭയെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇത് സഭയില്‍ ഉന്നയിക്കുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ അറിയിച്ചു.

