ചൂരല്‍മല ദുരന്തത്തില്‍പ്പെട്ട 11 പേര്‍ക്ക് കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് വീട് നിര്‍മ്മിച്ചു നല്‍കും

Web Desk
2 Min Read

ഷിരൂര്‍ ദുരന്തത്തിലെ അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കും

കോഴിക്കോട്: നാടിനെ നടുക്കിയ വയനാട് ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 11 പേര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാന്‍ സന്നദ്ധരാണെന്ന് കാലിക്കറ്റ്് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്ക് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

city exchange

ഭവനരഹിതരായവര്‍ക്ക് പുനരധിവാസത്തിന് അധികാരികളോ സ്വകാര്യ സ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ അനുവാദത്തിന് വിധേയമായി അഞ്ച് ലക്ഷം രൂപ വീതം ചെലവഴിച്ചു വീടുകള്‍ നിര്‍മ്മിച്ചു കൊടുക്കുമെന്ന് എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ പറഞ്ഞു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയുമായി ആലോചിച്ച് വയനാടിന്റെ പ്രകൃതിക്ക് ഇണങ്ങുന്ന രീതിയിലുള്ള വീടുകള്‍ ഡിസൈന്‍ ചെയ്ത് 120 ദിവസം കൊണ്ട് വീട് പൂര്‍ണമായി നിര്‍മ്മിച്ച് കൈമാറാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഏതെങ്കിലും സഹായ പദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഷിരൂരില്‍ അപകടത്തില്‍ കാണാതായ കുടുംബം അനാഥമായ സാഹചര്യത്തില്‍ അര്‍ജുന്റെ ഭാര്യക്ക് ജോലി നല്‍കാന്‍ സിറ്റി ബാങ്ക് തയ്യാറാണെന്നും ഭാരവാഹികള്‍ അറിയിച്ചു. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത തസ്തികയില്‍ നിയമിക്കുന്നതിന് അനുവാദം തരുന്ന പക്ഷം ഇത്തരത്തില്‍ നിയമനം നല്‍കാന്‍ ബാങ്ക് തയ്യാറാണ്.

2003ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാങ്കിന്റെ 2023-24 വര്‍ഷത്തെ അറ്റലാഭം നാല്് കോടി രൂപയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന ലക്ഷ്യം ലാഭമുണ്ടാക്കുക എന്നതിലുപരി സാമൂഹിക പ്രതിബദ്ധതയിലധിഷ്ടിതമായ പ്രവര്‍ത്തനം കാഴ്ച്ചവെയ്ക്കുക എന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തിലാണ് ദിനംപ്രതി 36 രോഗികള്‍ക്ക് ഡയാലിസിസ് സൗജന്യമായി ചെയ്ത് നല്‍കുന്നതും മറ്റ് ജനോപകാര പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതും.

- Advertisement -
Ad image

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരമുള്ള കാന്‍സര്‍ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി ബാങ്കിന്റെ കീഴില്‍ ആരംഭിച്ച എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി മാറികഴിഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് ചെയര്‍പേഴ്സണ്‍ പ്രീമ മനോജ്, ബാങ്ക് ഡയറക്ടര്‍മാരായ ടി എം വേലായുധന്‍, സി ഇ ചാക്കുണ്ണി, കെ പി രാമചന്ദ്രന്‍, പി എ ജയപ്രകാശ്, എ ശിവദാസ്, എന്‍ പി അബ്ദുല്‍ ഹമീദ്, കെ ടി ബീരാന്‍കോയ, അബ്ദുല്‍ അസീസ്, പി എസ് ഷിംന, ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് എന്നിവരും പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!