കലാലയം കഥ, കവിത പുരസ്‌കാരം സൃഷ്ടികള്‍ ക്ഷണിച്ചു

Web Desk
1 Min Read

അബുദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍ ആര്‍ എസ് സി യു ആ ഇ നാഷനല്‍ സാഹിത്യത്സവ് 2021ന്റെ ഭാഗമായി യു എ ഇയിലെ പ്രവാസികള്‍ക്കായി കഥ, കവിത രചന മത്സരം സംഘടിപ്പിക്കുന്നു. മലയാളം കഥ, കവിത എന്നിവയിലാണ് ആര്‍ എസ് സി യു എ ഇ നാഷനല്‍ കമ്മിറ്റി പുരസ്‌കാരം നല്‍കുന്നത്. യു എ ഇയില്‍ പ്രവാസത്തലുള്ള എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.

city exchange

സ്വയം സൃഷ്ടിയും മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമാകണം കവിത 40 വരികളിലും കഥ 400 വാക്കുകകളിലും കവിയരുത്. സൃഷ്ടികള്‍ക്ക് മുകളില്‍ പേരും യു എ ഇ വിലാസവും രേഖപ്പെടുത്തണം. സൃഷ്ടികള്‍ പി ഡി എഫ് ഫോര്‍മാറ്റില്‍ ആണ് അയക്കേണ്ടത്. സൃഷ്ടികള്‍ നവംബര്‍ അഞ്ചിനു മുമ്പായി kalalayam. [email protected] എന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0552247242
എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടാം.

Share This Article
Leave a Comment
error: Content is protected !!