

ദുബൈ: വേള്‍ഡ് കേഡറ്റ് ആന്‍ഡ് ജൂനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പുകളിലൊന്നാണ് യു എ ഇ സംഘടിപ്പിച്ചിരിക്കുന്നതെന്ന് അറബ്, എമിറാത്തി ഫെന്‍സിങ് ഫെഡറേഷന്‍ പ്രസിഡന്റ് ശൈഖ് സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

ദുബായ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ സഹകരണത്തോടെ 103 രാജ്യങ്ങളില്‍ നിന്നുള്ള 1,664 മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന പരിപാടി യു എ ഇ ഫെന്‍സിങ് ഫെഡറേഷന്റെ (യു എ ഇ എഫ് എഫ്) ആതിഥേയത്വത്തില്‍ ഏപ്രില്‍ രണ്ടു മുതല്‍ 10 വരെ ഹംദാന്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ എച്ച് എച്ച് ശൈഖ് മാന്‍സൂറിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്നു. 18 മത്സരങ്ങളില്‍ നിന്ന് 15 മെഡലുകള്‍ നേടിയാണ് യു എ ഇ ചാമ്പ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്.

ഈജിപ്ഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പിലെ അവസാന സ്വര്‍ണ്ണ മെഡല്‍ നേടി. 20 വയസ്സിന് താഴെയുള്ള മത്സരാര്‍ഥികള്‍ക്കുള്ള ഐ പി ഇ ആയുധ ടീമുകളുടെ മത്സരങ്ങള്‍, അമേരിക്കന്‍ ടീം വെള്ളിയും ഫ്രഞ്ച് ടീം വെങ്കലവും നേടി. എമിറാത്തി സ്പോര്‍ട്സിന്റെയും ഫെന്‍സിംഗ് കായിക ഇനത്തിന്റെയും വിജയത്തിന് ചാമ്പ്യന്‍ഷിപ്പ് ഒരു കൂട്ടിച്ചേര്‍ക്കലാണെന്ന് ശൈഖ് സേലം പറഞ്ഞു.

