
അബൂദബി:യുഎഇയില്‍ സെപ്തംബറില്‍ ഇന്ധനവില കുറയും . ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി ഇന്ന് പുതിയ നിരക്ക് പ്രഖ്യാപിച്ചു . സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് സെപ്തംബര്‍ ഒന്നുമുതല്‍ 2.55 ദിര്‍ഹമായിരിക്കും നിരക്ക് . കഴിഞ്ഞ മാസം ഇത് 2.58 ദിര്‍ഹമായിരുന്നു . സ്‌പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.44 ദിര്‍ഹമാകും സെപ്തംബര്‍ മുതല്‍ നല്‍കേണ്ടി വരിക .

ഓഗസ്റ്റില്‍ ഇത് 2.47 ദിര്‍ഹമായിരുന്നു . ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 2.36 ദിര്‍ഹമാണ് പുതിയ നിരക്ക് . 2.39 ദിര്‍ഹം ആയിരുന്നു പഴയ നിരക്ക് . ഡീസലിന് സെപ്തംബര്‍ മുതല്‍ ലിറ്ററിന് 2.38 ദിര്‍ഹമാണ് . പഴയവില 2.45 ദിര്‍ഹം ആയിരുന്നു . അന്താരാഷ്ട്ര വിപണയിലെ എണ്ണവില അനുസരിച്ച് ഓരോ മാസവും യോഗം ചേര്‍ന്നാണ് പ്രാദേശിക വില നിശ്ചയിക്കുന്നത് .
