അറബിഭാഷാ പഠനം നിലനില്‍ക്കണം: ഉമാ തോമസ് എം എല്‍ എ

Web Desk
1 Min Read

തൃക്കാക്കര: കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ അറബി ഭാഷാ പഠനം നിലനിനില്‍ക്കണമെന്നും പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പിന്തുണ നല്‍കുമെന്നും ഉമാ തോമസ് എം എല്‍ എ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അറബി ഭാഷാ പഠനസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെ നടത്തുന്ന അറബി ഭാഷാ പഠന പ്രചരണ ക്യാമ്പയിന്റെ എറണാകുളം ജില്ലാതല ഉത്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു എം എല്‍ എ.

city exchange

ലോകത്തിലെ വലിയൊരു ജനവിഭാഗത്തിന്റെ സംസാര ഭാഷയായ അറബി കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള ഭാഷാ കൂടിയാണെന്നും കേരളത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചിട്ടുള്ള ഭാഷയാണ് അറബി എന്നും അവര്‍ പറഞ്ഞു.

സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ഐ സിറാജ് മദനി, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി എ അബ്ദുല്‍ നാസര്‍, ജില്ലാ പ്രസിഡന്റ് പി എ ഖമറുദ്ദീന്‍, മറ്റു ജില്ലാ ഭാരവാഹികളായ എം എ റഷീദ്, എ എ മനാഫ് എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!