
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറുന്നത് 18,000 കോടി രൂപയ്ക്ക.് കൈമാറ്റം അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.


പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യയാണ് ടാറ്റ സണ്‍സിന് കൈമാറുന്നത്. കമ്പനിയിലെ മുഴുവന്‍ ഓഹരികളും ഇനി ടാറ്റയുടെ ഉടമസ്ഥതയിലായിരിക്കും.
എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയതോടെ 67 വര്‍ഷങ്ങള്‍ക്കു ശേഷം വിമാന കമ്പനിയുടെ സ്വന്തത്തിലേക്കുള്ള തിരിച്ചുവരവാണിത്. 1932ല്‍ ടാറ്റ എയര്‍ലൈന്‍സായി ആരംഭിച്ച കമ്പനി 1946ലാണ് എയര്‍ ഇന്ത്യയായി പുനര്‍നാമകരണം ചെയ്യപ്പെടുന്നത്. 1953ല്‍ വിമാനക്കമ്പനി കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 1977 വരെ ജെ.ആര്‍.ഡി ടാറ്റ തന്നെയായിരുന്നു എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍.
