ബി.ജെ.പിയില്‍ പൊട്ടിത്തെറി തുടരുന്നു:കെ സുരേന്ദ്രനെതിരേ വിമര്‍ശനം: എ കെ നസീറിനെ സസ്‌പെന്റ് ചെയ്തു

Web Desk
1 Min Read

തിരുവനന്തപുരം:ബി.ജെ.പി യില്‍ കെ സുരേന്ദ്രന്റെ നേതൃത്വം ഗുണകരമല്ലെന്ന് മുന്‍ സെക്രട്ടറി എ കെ നസീറിന്റെ പരസ്യവിമര്‍ശനം. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ നസീറിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍ സംസ്ഥാന നേതൃത്വത്തിനെതിരേ പ്രതികരിക്കാന്‍ തയ്യാറെടുക്കുകയാണ്. ബിജെപിയില്‍ കെ സുരേന്ദ്രന്റെ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചതോടെയാണ് വിമര്‍ശകര്‍ അതൃപ്തി തുറന്ന് പറഞ്ഞുതുടങ്ങുന്നത്.

city exchange

തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിക്ക് പിന്നാലെ നേതൃമാറ്റ ആവശ്യം ഉയര്‍ന്നെങ്കിലും കേന്ദ്രം സുരേന്ദ്രനെ തുണച്ചതും എതിര്‍പ്പ് ഉയര്‍ത്തിയവരെ പുനസംഘടനയില്‍ വെട്ടിമാാറ്റിയതുമാണ് പോര് ശക്തമാക്കിയത്. ദേശീയ നിര്‍വ്വാഹകസമിതിയില്‍ നിന്നും ഒഴിവാക്കിയ ശോഭാസുരേന്ദ്രന്‍ കടുത്ത അതൃപ്തിയിലാണ്. സമിതിയില്‍ വെറും ക്ഷണിതാവാക്കിയതില്‍ കൃഷ്ണദാസിനും പരാതിയുണ്ട്. ബിജെപി മെഡിക്കല്‍ കോഴ അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ അംഗമായ നസീര്‍, റിപോര്‍ട്ട് ചോര്‍ത്തിയവര്‍ക്ക് ഉന്നത സ്ഥാനം നല്‍കിയെന്ന് വിമര്‍ശിച്ചു. തൃശൂരിലെ വര്‍ഗീയവാദി നേതാവിന് പ്രധാനസ്ഥാനം നല്‍കിയെന്നും പാര്‍ട്ടിയിലെ ന്യൂനപക്ഷ നേതാക്കളെ ഒതുക്കുകയാണെന്നും നസീര്‍ കുറ്റപ്പെടുത്തി. പാര്‍ട്ടി വിടുമെന്ന് സൂചിപ്പിച്ചുള്ള വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നസീറിനെ കെ സുരേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തു. വയനാട്ടില്‍ പുതിയ ജില്ലാ പ്രസിഡന്റിനെ വെച്ചതില്‍ പ്രതിഷേധിച്ച ബത്തേരി മണ്ഡലം പ്രസിഡന്റ് കെ ബി മദന്‍ലാലിനെയും സസ്‌പെന്‍ഡ് ചെയ്തു. അതൃപ്തരായ മുതിര്‍ന്ന നേതാക്കളടക്കമുള്ളവര്‍ പരസ്യമായി പ്രതിഷേധിച്ച് പാര്‍ട്ടി വിടുമെന്ന സൂചനകളും ഉയരുന്നുണ്ട്. പുനസംഘടന പാര്‍ട്ടിക്ക് ഗുണകരമല്ലെന്ന് മുതിര്‍ന്ന് നേതാവ് പി പി മുകുന്ദന്‍ പ്രതികരിച്ചു.

Share This Article
Leave a Comment
error: Content is protected !!