

തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ തുടരുന്നതിനാല്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാട്ടാക്കട, നെടുമങ്ങാട് സ്‌കൂളുകള്‍ക്ക് നാളെ അവധി നല്‍കി. എം ജി സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കാസര്‍ഗോഡ് എറണാകുളം ജില്ലകളിലെ പ്രൊഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് തിങ്കളാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് ജില്ലയില്‍ കോളജുകള്‍ക്ക് അവധി ബാധകമല്ല.
കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി. പുതുക്കിയ തിയ്യതി സര്‍വകലാശാല വൈബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തും. കേരള സര്‍വകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റര്‍ എം എ, എം എസ് സി, എം കോം, എം എസ് ഡബ്ല്യു, എം സി ജെ പരീക്ഷകള്‍ 22ന് ആരംഭിക്കാനായി മാറ്റി.

