ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്പനം

Web Desk
1 Min Read

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് യു എ ഇ സമയം നാലിന് ശേഷമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബഹുനില കെട്ടിടത്തിലും ഓഫീസുകളിലുമുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി.

city exchange

ദുബൈ എക്്സ്പോയിലെ കെട്ടിടങ്ങളില്‍ നിന്ന് ആളെ ഒഴിപ്പിച്ചു. ദുബൈയിലും വടക്കന്‍ എമിറേറ്റുകളിലും ജനങ്ങള്‍ കെട്ടിടത്തില്‍ നിന്ന് പുറത്തേക്കിറങ്ങി ദുബൈ ഡൗണ്‍ടൗണ്‍, ഖിസൈസ്, ഷെയ്ഖ് സായിദ് റോഡ് എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. തെക്കന്‍ ഇറാനിലുണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു എ ഇയില്‍ അനുഭവപ്പെട്ടത്. തെക്കന്‍ ഇറാനിലെ ബന്തര്‍ അബ്ബാസിനടുത്താണ് ശക്തമായ ഭൂചലനമുണ്ടായത്.

യു എ ഇക്കു പുറമേ ഖത്തര്‍, ഓമാന്‍, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബന്തര്‍ അബ്ബാസിന്റെ വടക്കുപടിഞ്ഞാറ് 64 കിലോമീറ്റര്‍ അകലെ ഹോര്‍മോസ്ഗന്‍ പ്രവിശ്യയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

- Advertisement -
Ad image

ഇറാനിലെ ഭൂചലന പ്രഭവകേന്ദ്രം ദുബൈയില്‍ നിന്ന് 278 കിലോമറ്റര്‍ അകലെയാണ്. ഇറാനില്‍ ആദ്യം ചലനമുണ്ടായ അതേ പ്രദേശത്ത് രണ്ടാമത്തെ ചലനവുമുണ്ടായി. ഇറാന്‍ സീസ്‌മോളജിക്കല്‍ സെന്ററിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ആദ്യ ചലനത്തിന് 6.4ഉം രണ്ടാം ചലനത്തിന് 6.3ഉം തീവ്രതയുണ്ട്. ഭൗമോപരിതലത്തില്‍ നിന്ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് രണ്ട് ഭൂചലനങ്ങളുമുണ്ടായത്. യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂചലനങ്ങള്‍ക്ക് യഥാക്രമം 6.3ഉം 6ഉം തീവ്രതയാണുള്ളത്.

Share This Article
Leave a Comment
error: Content is protected !!