
ന്യൂഡല്‍ഹി: നടി കങ്കണ റണാവത്തിന് നല്‍കിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ രാഷ്ട്രപതിക്ക് കത്തെഴുതി. ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ വിവാദ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയായി വിശേഷിപ്പിച്ച കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ഡി.സി. ഡബ്ല്യു അധ്യക്ഷ സ്വാതി മാലിവാള്‍ കത്തില്‍ ആവശ്യപ്പെട്ടത്. കങ്കണയുടെ മാനസിക നില തെറ്റാണെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. തനിക്ക് വിയോജിപ്പുള്ളവരെ മോശമായ ഭാഷയില്‍ ആക്രമിക്കുന്ന കങ്കണ, സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്കുനേരെ വിഷം ചീറ്റാറുണ്ടെന്നും കത്തില്‍ പറയുന്നു.


