ഇവന്റ് ആന്റ് എന്റര്‍ടയ്ന്‍മെന്റ് മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്ത്യ ഭാരവാഹികള്‍

Web Desk
1 Min Read

കൊച്ചി: ഇവന്റ് ആന്റ് എന്റര്‍ടയ്ന്‍മെന്റ് അസോസിയേഷന്‍ ഇന്ത്യ (ഇഇഎംഎ) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീപക് ചൗധരി മുംബൈ (പ്രസി), മഹാവീര്‍ പ്രതാപ് ശര്‍മ്മ ജയ്പൂര്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസി), വിനോദ് ജനാര്‍ദ്ദന്‍ മുംബൈ (ജന സെക്ര), ഹരീഷ് ബാബു കൊച്ചി (സെക്ര) എന്നിവരാണ് ഭാരവാഹികള്‍.

city exchange

പുതിയ ഭരണസമിതി വ്യവസായ ഗവേഷണം, പ്രൊഫഷണല്‍ ഡെവലപ്മെന്റ്, ബിസിനസ് നെറ്റ്വര്‍ക്കിംഗ്, നയപരമായ ഇടപെടലുകള്‍, പുതിയ ബിസിനസ് അവസരങ്ങള്‍, അംഗങ്ങളുടെ അംഗീകാരവും പ്രമോഷനും, ടെക്‌നോളജിയും എ ഐയും, അന്താരാഷ്ട്ര അവസരങ്ങള്‍, യുവ പ്രൊഫഷണലുകള്‍ക്കുള്ള അവസരങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

അന്താരാഷ്ട്ര ഇവന്റ് സംഘടനകളുമായും ബിസിനസ് സ്ഥാപനങ്ങളുമായും അനുബന്ധ വ്യവസായങ്ങളുമായും കൂടുതല്‍ ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും ഇഇഎംഎ ശ്രദ്ധ കേന്ദ്രീകരിക്കും.

ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍, എക്സ്പീരിയന്‍ഷ്യല്‍ ഏജന്‍സികള്‍, പ്രൊഡക്ഷന്‍ കമ്പനികള്‍, ലൈവ് എന്റര്‍ടെയ്ന്‍മെന്റ്, എംഐസിഇ, വെഡ്ഡിംഗ്, ബ്രാന്‍ഡ് ആക്ടിവേഷന്‍, മറ്റ് അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ എന്നിവ ഇഇഎംഎയുടെ ഭാഗമാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!