

കോഴിക്കോട്: ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഹെല്പിങ് ഹാന്‍ഡ്സിന്റെ സഹകരണത്തോട് കൂടി സംയുക്തമായി കുണ്ടുങ്ങല്‍ കാലിക്കറ്റ് ഗേള്‍സ് ഹൈസ്‌കൂളിന് സമീപമുള്ള പി ടി അബ്ദുല്‍ കരീം മെമ്മോറിയാല്‍ ഹാല്‍സിയോണ്‍ ടവറില്‍ സംഘടിപ്പിച്ച രണ്ട് ദിവസം നീണ്ടു നിന്ന വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു.

ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി എ ആലി കോയ അധ്യക്ഷത വഹിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ടിമ്പര്‍ വ്യാപാരിയുമായ മുരിങ്ങക്കണ്ടി അബ്ദുറഹ്‌മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഹെല്‍പ്പിങ് ഹാന്റ്സ് ജനറല്‍ സിക്രട്ടറി നൗഫല്‍ രോഗ നിര്‍ണ്ണയ ക്യാമ്പിന്റെ ഗുണഫലങ്ങളെ കുറിച്ച് വിശദീകരിച്ചു. ഹാല്‍സിയോണ്‍ ജനറല്‍ സിക്രട്ടറി സി പി അബ്ദുല്‍ വാരിഷ് സ്വാഗതവും ബി വി ജാഫര്‍ നന്ദിയും പറഞ്ഞു.
ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായ മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തോളം പേരെ പരിശോധിച്ചതില്‍ നിന്നും പത്തു പേര്‍ക്ക് രോഗ ലക്ഷണം ഉണ്ടെന്ന് മനസ്സിലാക്കുവാന്‍ സാധിച്ചു. നെഫ്റോളജിസ്റ്റുമായി ബന്ധപ്പെട്ട് തുടര്‍ ചികിത്സ നടത്തണമെന്നും ക്യാമ്പ് ഡ്യൂട്ടി ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
രോഗ ലക്ഷണങ്ങള്‍ മനസ്സിലാക്കാതെയിരുന്നവര്‍ക്ക് വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പിലൂടെ വൃക്കയുടെ പ്രവര്‍ത്തനം നിലക്കുന്നതിന്ന് മുന്‍പ് രോഗം ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന്ന് മുന്‍പ് ചികിത്സ ആരംഭിക്കുവാന്‍ സാധിക്കും.
ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ മതിയായ ബോധവത്ക്കരണം നടത്തുമെന്നും തെക്കേപ്പുറം പ്രദേശം വൃക്കരോഗ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ന്നും ഇതു പോലെ ജനോപകാരപ്രദമായ മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുമെന്നും
ജൂലൈ 16ന് തെക്കേപ്പുറം പ്രവാസി സുഹൃത്തുക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി മാത്രമായി ഹെല്‍പ്പിങ് ഹാന്റ്‌സുമായി സഹകരിച്ചു കൊണ്ട് വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും തെക്കേപ്പുറം സമൂഹത്തെ വൃക്ക രോഗ വിമുക്തമാക്കുവാന്‍ പ്രതിജ്ഞാ ബദ്ധരാണെന്നും ഹാല്‍സിയോണ്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി എ ആലി കോയ, ജനറല്‍ സിക്രട്ടറി സി പി അബ്ദുല്‍ വാരിഷ് എന്നിവര്‍ അറിയിച്ചു.

