

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍ നാഷണല്‍ സീനിയര്‍ സെക്കണ്ടറി ഇംഗ്ലീഷ് സ്കൂളില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഉന്നത വിജയം കരസ്ഥമാക്കിയ 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുടെയും ഐ എസ് ഡി പൂര്‍വ വിദ്യാര്‍ഥികളുടെയും അനുമോദനം ജൂണ്‍ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂള്‍ ഹാളില്‍ സ്്കൂള്‍ മാനേജ്മെന്റിന്റേയും സ്റ്റാഫിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

10, 12 ക്ലാസുകളിലെ ഐ എസ് ഡി വിദ്യാര്‍ഥികളുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നതോടൊപ്പം കഴിഞ്ഞ വര്‍ഷം എം ബി ബി എസ് ബിരുദം നേടി ആതുര ശുശ്രൂഷാ രംഗത്തെക്ക് പ്രവേശിക്കുന്ന
പൂര്‍വ്വ വിദ്യാര്‍ഥികളായ ഡോ. ഇസ്മായില്‍ അഹമ്മദ്, ഡോ. ഹംന അബ്ദുല്‍ റഹ്മാന്, ഡോ. സാദിയ അബ്ദുല്‍ നാസര്‍ എന്നിവരേയും ചടങ്ങില്‍ ആദരിക്കും.
