

രാമന്തളി: എട്ടിക്കുളത്തു നിന്നും ആദ്യമായി എം ബി ബി എസ് പരീക്ഷ പാസായ ഡോ. മുഹമ്മദ് ശമ്മാസിനെ രാമന്തളി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി എം ലത്തീഫ് സ്‌നേഹോപഹാരം കൈമാറി.

പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ് പി കെ ഷബീര്‍, ജനറല്‍ സെക്രട്ടറി പി പി മുഹമ്മദലി, വി വി ഉമ്മര്‍, കെ സി കാദര്‍, മോണങ്ങാട്ട് മൊയ്തു, എം അബുബക്കര്‍, മീത്തല്‍ അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
