
കൊച്ചി: പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ ശൈശവം മുതല്‍ എട്ടു വയസു വരെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ലോറം വെല്‍നസ് കെയര്‍, ലേണ്‍വെയര്‍ കിഡ്‌സ് എന്നീ സ്ഥാപനങ്ങളുടെ സി എസ് ആര്‍ ഡിവിഷനുകളുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ‘കെ വൈ സിഅഥവാ ‘നോ യുവര്‍ ചൈല്‍ഡ്/ നിങ്ങളുടെ കുട്ടികളെ അറിയാം- ശില്‍പ്പശാലാ പരമ്പരയ്ക്ക് തുടക്കമായി. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരമ്പരയിലെ ആദ്യ ശില്‍പ്പശാല ഓണ്‍ലൈനായി നടന്നു. മെയ് മാസത്തില്‍ ഓണ്‍ലൈനായും നേരിട്ടും പരമ്പരയുടെ ഭാഗമായി മൂന്ന് ശില്‍പ്പശാലകള്‍ കൂടി സംഘടിപ്പിക്കുമെന്ന് പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യന്‍ അറിയിച്ചു. ഈ പരമ്പരയിലെ എല്ലാ ശില്‍പ്പശാലകളും തികച്ചും സൗജന്യമായിരിക്കും. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍ പരിശീലന പരിപാടികളുണ്ടായിരിക്കും.

പ്രഥമ ശില്‍പ്പശാല ഡോ. കെ. നരേഷ് ബാബു, വര്‍ഷ ശരത്, ഡോ. ജിന്‍സി സൂസന്‍ മത്തായി, സനു സത്യന്‍, ബോണി ജോണ്‍ എന്നിവര്‍ നയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് 8137033177 എന്ന നമ്പറില്‍ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടഷന്‍ ചീഫ് കോര്‍ഡിനേറ്റര്‍ സനു സത്യനെ ബന്ധപ്പെടാവുന്നതാണ്.

