അഡ്വ. കെ എസ് അരുണ്‍ കുമാര്‍ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥി

Web Desk
1 Min Read

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. കെ എസ് അരുണ്‍ കുമാര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി. സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

city exchange

സി പി എം ജില്ലാ കമ്മറ്റി അംഗമാണ് അരുണ്‍ കുമാര്‍. ഡി വൈ എഫ് ഐ നേതാവായിരുന്ന അരുണ്‍ കുമാര്‍ കെ റെയില്‍ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായി. ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനാണ്. ഡി വൈ എഫ് ഐ മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ പ്രസിഡന്റുമാണ്.

തൃക്കാക്കരയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി ടി തോമസ് 14,329 വോട്ടിനാണു ജയിച്ചത്. യു ഡി എഫിന് 43.82 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എല്‍ ഡി എഫിന് 33.32 ശതമാനവും എന്‍ ഡി എക്ക് 11.34 ശതമാനവുമാണ് വോട്ട് വിഹിതം.

- Advertisement -
Ad image

തൃക്കാക്കരയും സ്വന്തമാക്കി 100 സീറ്റുകളോടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് ഇടതുപക്ഷ ലക്ഷ്യം. മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നല്‍കാനുള്ള അവസാന തിയ്യതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.

Share This Article
Leave a Comment
error: Content is protected !!